തലസ്ഥാനം വെള്ളത്തിൽ മുങ്ങി; ജാ​ഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനം മുഴുവൻ മഴ തകർത്ത് പെയ്യുകയാണ്. തകർത്ത് പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. ‌

തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടു കൂടിയ മഴക്ക് ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് പ്രകാരം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും, പ്രധാന റോഡുകളിലെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്.

അതേസമയം കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ആയതോടെ തലസ്ഥാനത്തെ മഴക്കെടുതിക്ക് പരിഹാര നടപടികളുമായി കോര്‍പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി ചെളി വാരുന്ന പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി.

മഴക്കെടുതിയിൽ ദുരിതം ഏറെ അനുഭവിക്കുന്ന മേഖലയ്ക്കാണ് മുൻഗണന നൽകുന്നത്. ഇന്നലെ പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ അട്ടക്കുളങ്ങര, ചാല റോഡുകളിലായിരുന്നു ആദ്യം ശുചീകരണം.

മറ്റു റോഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

തിരുവനന്തപുരം ​ജില്ലയിൽ ഇപ്പോൾ ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്.

Leave a Reply

spot_img

Related articles

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...

അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും...

ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.പരിക്കേറ്റ നിരവധി പേരെ...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മേ​​​യ് ര​​​ണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.ഇത്...