ടിവി കാണിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു കയറ്റി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു.
സംഭവത്തിൽ 61 കാരൻ പിടിയിലായി. പാലോട് ലക്ഷംവീട് കോളനിയിൽ തുളസി(61)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയായ തുളസിയെ അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത കടയിൽ സാധനം വാങ്ങാനായി പോയ കുട്ടിയെ ടിവി കാണിക്കാൻ എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് കയറ്റിയാണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
ഇതോടെ രക്ഷകർത്താക്കൾ പാലോട് പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.