രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ഡയമണ്ടുകൾ ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടി.
മുംബൈ വിമാനത്താവളത്തിലായിരുന്നു കോടികൾ വിലമതിക്കുന്ന ഈ ഡയമണ്ട് വേട്ട നടന്നത്.
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു വിദേശിയിൽ നിന്നാണ് സ്വർണ ബാറുകളും മറ്റ് രൂപത്തിലുള്ള സ്വർണവും പിടിച്ചെടുത്തത്.
ഇതിന് പുറമെ ഏതാനും യാത്രക്കാർ ബാഗിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ചിരുന്ന സ്വർണവും പിടികൂടിയിരുന്നു.
മുംബൈയിൽ നിന്ന് ബാങ്കോങ്കിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരനെയാണ് സംശയം തോന്നി കസ്റ്റംസ് നിരീക്ഷിച്ചത്.
ഇയാളുടെ ലഗേജിലുണ്ടായിരുന്ന ട്രോളി ബാഗിൽ നിന്ന് ന്യൂഡിൽസ് പാക്കറ്റ് കണ്ടെടുത്തു. ഇത് തുറന്ന് പരിശോധിച്ചപ്പോൾ അതിനുള്ളിലായിരുന്നു ഡയമണ്ടുകൾ പൊതിഞ്ഞ് സൂക്ഷിച്ചത്.