ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധം താൻ ഇടപെട്ട് അവസാനിപ്പിച്ചതയി യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു.ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആണവയുദ്ധത്തിൽ കലാശിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിനിടയിൽ 5 വിമാനങ്ങൾ വെടി വച്ചിട്ടു. ജോ ബൈഡൻ പ്രസിഡന്റ്റായിരു ന്നെങ്കിൽ ഇങ്ങനെ വല്ലതും നടക്കുമോ? വൈറ്റ്ഹൗസിൽ കോൺഗ്രസ് അംഗങ്ങളു ടെ യോഗത്തിൽ ട്രംപ് ചോദിച്ചു.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാനായി മേയ് 7നാണ് ഇന്ത്യ സൈനിക നടപടി തുടങ്ങിയത്. മേയ് 10നാണ് സമൂഹമാധ്യമത്തിലൂടെ ട്രംപ് ആദ്യ അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യയും പാകിസ്ഥാനും വെടിനിൽത്തൽ പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ആയിരുന്നു ഇത്.

