ട്രംപിന്റെ തിരിച്ചുവരവ്; അമേരിക്കയിലെ ഇന്ത്യക്കാർക്കുണ്ട് ചില ആശങ്കകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് ഡോണൾഡ് ട്രംപ്. 2020-ലെ പ്രസിഡനറ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി മോദി പരസ്യമായി വോട്ട് അഭ്യർഥിക്കുകവരെ ചെയ്തു. എന്നാൽ, ആ തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റു. ഇന്ത്യക്കാരെ കയ്യിലെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ഇത്തവണയും ട്രംപ് നടത്തിയിരുന്നു. ഇന്ത്യക്കാരേയും ഹിന്ദുക്കളേയും താൻ സംരക്ഷിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.ട്രംപിന് പരസ്യമായി വോട്ട് ചോദിച്ചതിന് നീരസമുണ്ടായിരുന്ന ബൈഡൻ ഭരണകൂടത്തെ പിണക്കാതിരിക്കാൻ മോദി നിരന്തരം ശ്രമിച്ചിരുന്നു. ചേരിചേരാ നയത്തിൽ നിന്ന് ഇന്ത്യ വ്യതിചലിക്കുകയും അമേരിക്കൻ പക്ഷത്തോട് കൂടുതൽ അടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നത്.അമേരിക്കയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകിയേക്കും. ഇന്ത്യയുമായുള്ള വ്യാപാരകമ്മി കുറയ്ക്കുന്നതിനായി കരാറുകൾ പുനർചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യാനിടയുണ്ട്. അമേരിക്കൻ ടെക് കമ്പനികൾക്കും കൃഷിയ്ക്കും വിപണി തുറക്കാൻ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...