ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ടു

സംസ്ഥാനത്ത് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ പെരുകി വരുകയാണ്. സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം.

ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ.

ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികൾ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത്.

സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്.

Leave a Reply

spot_img

Related articles

ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവിനെതിരെ കേസെടുത്തു

മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചട്ടുകം ഉപയോഗിച്ച്‌ പൊളളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ...

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍...

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...