യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി.
രാഹുലിനെ മാറ്റിനിര്‍ത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയില്‍ രാഹുല്‍ ഇളവ് തേടിയിരുന്നു. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് പാടില്ലെന്ന പൊലീസ് വാദം ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. പാലക്കാട്ട് നടക്കുന്നത് രണ്ടാം പൂരം കലക്കലാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചു. മകളുടെ മുഖം ഓര്‍മ്മ വരുന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇതെല്ലാം ചെയ്യാന്‍ തോന്നുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
രാഹുലിനു ജയിലില്‍ പോകേണ്ടി വന്നാലും പതിനായിരത്തിലധികം വോട്ടിന് യുഡിഎഫ് ജയിക്കും. അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നു. പി സരിന്‍ കേരള കട്ടപ്പയാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.