കോട്ടയം, ഇടുക്കി പാർലമെൻ്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി.
ഇടുക്കിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫൻ സമീപിച്ചിരുന്നു.
എന്നാൽ പാർട്ടിയിൽ അംഗത്വം എടുത്താൽ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാർ പറഞ്ഞു.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശനവേളയിലായിരുന്നു തുഷാറിന്‍റെ പ്രതികരണം.
റബ്ബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തുഷാർ പറഞ്ഞു. താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നത്.
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണമെന്നും കോൺഗ്രസും, സി പി എമ്മും റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല.
സഭാ മേലധ്യക്ഷൻ മാരുമായുള്ള കൂടിക്കാഴ്ചയിലും റബർ പ്രശ്നങ്ങൾ ചർച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.