സന്നിധാനത്ത് നാളെ പന്ത്രണ്ട് വിളക്ക്

ശബരിമല സന്നിധാനത്ത് നാളെ പന്ത്രണ്ട് വിളക്ക്. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുള്ളതിനാല്‍ ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാനും അവസരമുണ്ട്. ഇന്നലെയും ശബരിമലയില്‍ തീർഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാംപടി കയറാൻ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പായിരുന്നു. പുലർച്ചെ നട തുറന്നപ്പോള്‍ മരക്കൂട്ടം വരെയായിരുന്ന ക്യൂ.സ്പോട് ബുക്കിംഗ് 5,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയതു ഒട്ടേറെ തീർഥാടകരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇരുമുടിക്കെട്ടുമായി നിലയ്ക്കലില്‍ എത്തി സ്പോട്ട് ബുക്കിംഗ് കിട്ടാനായി രണ്ട് ദിവസത്തില്‍ കൂടുതല്‍ കാത്തുകിടക്കേണ്ട സ്ഥിതിയാണ് തീർഥാടകർക്ക്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...