പൂഞ്ചിൽ പാക് ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്രമണത്തിലാണ് സ്കൂൾ തകർന്നത്. രണ്ട് കുട്ടികൾ മരിക്കുകയും പുരോഹിതർക്കുൾപ്പെടെ പരുക്കേൽക്കുകയും ചെയ്തു. 7 പുരോഹിതർക്കും കന്യസ്ത്രീകൾക്കും പരിക്കേറ്റു.മരിച്ച വിദ്യാർത്ഥികൾ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അവരുടെ വീടുകൾ സ്കൂളിന്റെ അതിർത്തി മതിലിനോട് ചേർന്നായിരുന്നു. പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങളിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താൻ ഷെല്ല് ആക്രമണം ശക്തമാക്കിയത്.