കോഴിക്കോട് ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു; രണ്ട് പേർ‌ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. 6 മണിയോടെയാണ് സംഭവം. ആനകളെ തളച്ചു. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഉഗ്ര ശബ്ദത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം. കരിമരുന്ന് പ്രയോഗത്തിൻ്റെ പ്രഗമ്പനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്. ഇതോടെ പരിഭ്രാന്തരായി ആളുകൾ ഓടി. ഇതിനിടെയാണ് രണ്ട് പേർ പരുക്കേറ്റ് മരിച്ചത്. 75,80 വയസുള്ളവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...