കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ‘ഐ ഡെലി’ കഫേയിൽ ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാഗാലാന്‍ഡ് സ്വദേശി കയ്‌പോ നൂബി ആണ് ഇന്ന് മരിച്ചത്.ഫെബ്രുവരി ആറിന് വൈകുന്നേരം നാല് മണിയോടെയാണ് കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ‘ഐ ഡെലി കഫേ’യില്‍ അപകടമുണ്ടായത്.അപകടത്തിൽ നേരത്തെ ഒരു തൊഴിലാളി മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വെസ്റ്റ് ബംഗാൾ സ്വദേശി സുമിത്ത് എന്ന തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.നാഗാലാന്‍ഡ് സ്വദേശിയായ ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡീഷ സ്വദേശി കിരണ്‍ എന്നിവര്‍ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.