ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ യുവാക്കള്‍ മരിച്ചു.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്ബതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്
മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനും മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമാണ്. ഇരുവരും തൃശൂര്‍ സ്വദേശികളാണ്.
മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.