സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ രണ്ട് മന്ത്രിമാർ ഷിരൂരിലേക്ക്

കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ദൗത്യത്തിൻ്റെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്.

അർജുന് വേണ്ടിയുള്ള തെരച്ചിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് .

കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ അർജുൻ്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ.

മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്.

ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...