ശബരിമലയിൽ മലകയറ്റത്തിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു

ശബരിമലയിൽ മലകയറ്റത്തിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു. പമ്പിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർത്ഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡുമാണ് കുഴഞ്ഞു വീണ് മരിച്ചത്.കർണ്ണാടക രാമനഗർ സ്വദേശി പ്രജ്വൽ(20) ഷെഡ് നമ്പർ 5-ൽ കുഴഞ്ഞു വീഴുകയായിരു ന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരക്കൂട്ടത്ത് താൽകാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപ കുമാർ(60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...