യുവത്വത്തിൻ്റെ നെഗളിപ്പുമായി യു.കെ. ഓക്കെ യിലെ വീഡിയോ ഗാനം പുറത്തുവിട്ടു

യൂത്തിൻ്റെ നെഗളിപ്പും, നിറപ്പകിട്ടുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കേ,) എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു.ശബരീഷ് വർമ്മ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട് ഫൈസി ആലപിച്ച രസമലരേ.. എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ. ഗാനം പൂർണമായുംയൂത്തിൻ്റെൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം വർണപ്പകിട്ടോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.യുവനായകൻ രഞ്ജിത്ത് സജീവ് മികച്ച നൃത്തച്ചുവടുകളോടെഏറെ ആകർഷിക്കും വിധത്തിലാണ് ഈ ഗാനരംഗത്തിൽ ആടിത്തകർക്കുന്നത്. മൈക്ക്,ഗോളം, ഖൽബ്, തുടങ്ങിയ ചിത്രങ്ങളിലൂടെ രഞ്ജിത്ത് സജീവ് ഇനി തകം തന്നെ യുവ തലമുറയുടെ ഇഷ്ട നടനായി മാറിക്കഴിഞ്ഞു |ഈ ചിത്രത്തിലെ റോയ്എന്ന കഥാപാത്രം രഞ്ജിത്തിൻ്റെ അഭിനയ ജീവിതത്തിന് ഏറെ വഴിത്തിരിവാകാൻ സഹായിക്കുന്നതാണ്. ഒരു സമൂഹത്തിൻ്റെ തന്നെ പ്രതീകമാണ്. ഇതിലെ ടോണി എന്ന കഥാപാത്രംഫ്രഗ്രാൻ്റ് നേച്ചർ ഫിലിംസ് & പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്.സജീവ് .അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.നമ്മുടെ നാടിൻ്റെ പൊതുവായ ഒരു പ്രശ്നം ഒരപ്പൻ്റെയും.മകൻ്റെയും ആത്മബന്ധത്തിലൂടെ രസാകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.ജോണി ആൻ്റണിയാണ് ഇവിടെ റോയി എന്ന അപ്പനെ അവതരിപ്പിക്കുന്നത്.: മനോജ്.കെ. ജയൻ,ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ -സംഗീതം -രാജേഷ് മുരുകേശൻ .ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ.എഡിറ്റിംഗ് – അരുൺ വൈഗ കലാസംവിധാനം – സുനിൽ കുമരൻ ‘മേക്കപ്പ് – ഹസ്സൻ വണ്ടൂർ,കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ.നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടംചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ ‘ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ.പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർപാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിതെത്തുന്നു വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post...

ലഹരി ഉപയോഗം: വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 30നാണ് യോഗം.അടിയന്തര പ്രമേയമായി വിഷയം നിയമസഭയില്‍...

മലപ്പുറത്ത് കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ

മലപ്പുറം എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. ദീമ ജ്വല്ലറി ഉടമകളായ ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരെ ചങ്ങരംകുളം...

അഡൽറ്റ് കോമഡി എന്റർടൈനർ;’പെരുസ് ‘മാർച്ച് 21 മുതൽ കേരളത്തിലും

നർമ്മത്തിനും കുടുംബം ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നൽകി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ്...