യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ അറിയിപ്പ് നൽകി.ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2024 ഡിസംബർ 2, തിങ്കളാഴ്ച, ഡിസംബർ 3, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി ദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഡിസംബർ 4, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.