മയക്കു മരുന്നിനെതിരെ ശബ്ദമുയർത്തി ലഹരിക്കെതിരെ ഒരു പോരാട്ടം തന്നെ നടത്തുന്ന ഒരു സിനിമ ‘ഉദയം കാത്ത്’
പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുകയും ജോസ് കുടിലിൽ ( കുറുപ്പന്തറ ) നിർമ്മിക്കുകയും ചെയ്യുന്ന ഈ സിനിമ പ്രദർശനത്തിന് തയാറാകുന്നു.പൈതൃകം നിറഞ്ഞ ഒരു ഗ്രാമത്തിലേക്ക് എവിടെ നിന്നോ നടന്നു വന്ന ഒരു അനാഥ സ്ത്രീ. ഭ്രാന്തി കുഞ്ഞമ്മ എന്നാണ് അവരെ ആ ഗ്രാമം മുഴുവനും ഇപ്പോൾ വിളിക്കുന്നത്…എങ്ങിനെ അവർ അനാഥ യായി….? എങ്ങിനെ അവർ ഭ്രാന്തിയായി….? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകുന്നത് ഈ സിനിമ യാണ്.തെരുവ് ഗായകനായ പപ്പൻ എപ്പോഴോ ഒരു കഞ്ചാവ് കച്ചവടക്കാരന്റെ സഹായിയായി ജീവിതം തുടങ്ങിയിരുന്നു.ഇന്നിപ്പോൾ ആധുനിക ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടു പോയിരിക്കുകയാണ് ആ ഗ്രാമം.ഫിറോസ് എന്ന് പേരുള്ള ശക്തനായ ഒരു ചെറുപ്പക്കാരന്റെ വരവോടെ ആ ഗ്രാമത്തിൽ ചിലതൊക്കെ സംഭവിച്ചു…ആ കഥയാണ്” ഉദയം കാത്ത് “എന്ന സിനിമയിലൂടെ സംവിധായകൻ പറയുന്നത്.നിർമ്മാതാവ് ജോസ് കുടിലിൽ അമേരിക്കൻ മലയാളിയാണ്. പുറം രാജ്യത്ത് ജീവിക്കുമ്പോഴും മയക്കു മരുന്നിന്റെ ഉപയോഗം മൂലം ചില കുടുംബം തകർന്നു പോകുന്ന അനുഭവങ്ങൾ ഇദ്ദേഹം നേരിൽ കണ്ടിട്ടുണ്ടെന്നും സമൂഹം ഇനിയെങ്കിലും ഈ ദുരന്തങ്ങ്ങളിൽ നിന്നും കര കയറണമെന്ന് ആഗ്രഹിച്ചിട്ടും കൂടിയാണ് ഇത്തരമൊരു പ്രമേയം സിനിമയാക്കാൻ തീരുമാനിച്ചതെന്നും നിർമ്മാതാവ് പറയുകയുണ്ടായി.ജോസ് കെ. എബ്രഹാം, ഹരിലാൽ, സതീഷ് കല്ലും കുളം, ജോസുകുട്ടി, ജോർജ് കുടിലിൽ, മോസ്സസ് തോമസ്, ജിഷ്ണു, ദീപ്തി ദേവ്..,ബിന്ദു കെ. ജയൻ, ഡീയോൾ മാലി, സുനിത,കോട്ടയം പൊന്നു…. തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ക്യാമറ നൗഫസ് നൗഷാദ്, സംഗീതം സി. രാജി., ശിവ പ്രസാദ്, അനുരാജ്. ഗാനങ്ങൾ ക്ഷേമ തോമസ്, രമേശ് മുവാറ്റുപുഴ, ബാനു വിക്രമൻ നായർ, എഡിറ്റിങ് ജിബീഷ് ടീം മീഡിയ, ബാനർ ഒഫീഷ്യൽ ഗാർഡിയൻസ്,… സിനിമ യുടെ സെൻസറിങ് കഴിഞ്ഞു. UA സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളതെന്നു സംവിധായകൻ പറഞ്ഞു. ഒക്ടോബർ 30 ന് ചിത്രം റിലീസ് ചെയ്യുന്നു.


