യുഡിഎഫ് പ്രവേശനമെന്നത് വെറും നുണക്കഥ; ജോസ് കെ മാണി

യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്രസ് (എം)നെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വാർത്തകളാണ് യുഡിഎഫ് പ്രവേശന സംബന്ധിച്ചുള്ള വിവാദങ്ങളെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. യുഡിഎഫിന്റെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം നടന്നുകൊണ്ടിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ അജണ്ട നിശ്ചയിക്കുവാൻ മറ്റാർക്കും അപേക്ഷ നൽകിയിട്ടില്ല. അതിനായി ആരും വരേണ്ട.

കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി എന്നും ഇടതു പക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന്റെ അഭിഭാജ്യ ഘടകവുമാണ് പാർട്ടി. അതിനെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി ചെയർമാൻ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ചില PR അജണ്ടകൾ കണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ഒപ്പം വരണമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല,അങ്ങനെയൊരു അപേക്ഷ ആർക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം ചേർന്നതിൻ്റെ കൂടി ഫലമാണ് തുടർഭരണം.യുഡിഎഫിന്റെ നട്ടെല്ല് കെ.എം മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) ൻ്റെ പിന്തുടർച്ച അവകാശികളായിരുന്നുവെന്ന് യുഡിഎഫി ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

Leave a Reply

spot_img

Related articles

കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക

കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക. മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികൾ ഹൈക്കാമാൻഡ്നെ അസംതൃപ്തി അറിയിച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുന്നണിയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നുമാണ് ഇവരുടെ...

തൃണമൂൽ കോൺ​ഗ്രസ് പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി വയനാട്ടിലെ പനമരം

തൃണമൂൽ കോൺ​ഗ്രസ് പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി വയനാട്ടിലെ പനമരം. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി ജയം നേടി....

പ്രതിപക്ഷ നേതാവിൻ്റെ മലയോര സമരയാത്രയിൽ പങ്കെടുത്ത് പിവി അൻവർ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ...

കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടി; എം വി ഗോവിന്ദൻ

ഇടത് മുന്നണിയുടെ തുടർച്ചയായ മൂന്നാംവട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം എറണാകുളം ജില്ലാ...