നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് ഇനി യുഡിഎഫ് നീക്കം. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ ഊർജിതതമായി.പാർട്ടി ചിഹ്നത്തിൽ മത്സരിക്കണോ പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ എന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. പി വി അൻവറിന്റെ നീക്കങ്ങളും ഇന്ന് നിർണായകമാണ്. അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കളെ കാണും.