കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംഘർഷ സാധ്യത വളരെ കൂടുതലാണ്.
മട്ടന്നൂരിൽ ബക്കറ്റിൽ 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ പോളിംഗ് ദിനം കണ്ണൂരിൽ കേന്ദ്രസേന വേണമെന്ന് യുഡിഎഫ്. അതിനായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
പാനൂർ ബോംബ് സ്‌ഫോടനത്തിന് ശേഷം ഉയർന്ന സുരക്ഷാ ആശങ്കയെ തുടർന്നാണ് മട്ടന്നൂർ മേഖലയിൽ ബോംബുകൾക്കും ആയുധങ്ങൾക്കുമായി വ്യാപക തിരച്ചിൽ നടത്തിയത്.
സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.
വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിലും അറിയിക്കുകയായിരുന്നു. തുടർന്ന്, ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി.