കോട്ടയത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ ധാരണയായി.ആകെ 23 സീറ്റുകളുളള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതിനാല് സീറ്റിലും കേരളാ കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്‌ലീം ലീഗ് ഒരു സീറ്റിലുമാണ് മത്സരിക്കുക.തലനാട് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.
സംവരണ സീറ്റായ വൈക്കത്ത് മുസ്‌ലിം ലീഗ് മത്സരിക്കും.2000-ത്തിന് ശേഷം ഇതാദ്യമായാണ് ലീഗിന് കോട്ടയം ജില്ലയില്‍ സീറ്റ് നല്‍കുന്നത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്.

