തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ അടിത്തറ വിപുലീകരിക്കാൻ നീക്കവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങള്‍ ചേരാനാണ് ആലോചന. മിഷൻ 2025 എന്ന പേരില്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ട് നടപ്പാക്കിയ സംഘടനാപരമായ കാര്യങ്ങള്‍ ഒരുപരിധിവരെ വിജയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവിധ വിഭാഗങ്ങളെ യുഡിഎഫിനോട് അടുപ്പിക്കുകയെന്ന ലക്ഷ്യം വലിയൊരളവില്‍ നേടാനായെന്നും വിലയിരുത്തലുണ്ട്.സർക്കാരിനെതിരേയുള്ള വികാരം യുഡിഎഫ് അനുകൂല വോട്ടായി മാറിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പിന്തുണ നിലനിർത്താനുള്ള തന്ത്രങ്ങളും പാർട്ടി ആലോചിക്കുന്നുണ്ട്.

