നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കും; വി.ഡി. സതീശൻ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘അത് എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ല. നിലവിൽ അജണ്ട പുറത്ത് പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ശക്തമായി ആരംഭിച്ചു.നിലമ്പൂരിൽ ടീം യുഡിഎഫ് നേടിയ വിജയം അതിന്റെ സൂചനയെന്നും സതീശൻ പറഞ്ഞു. സിപിഐയെയും കേരള കോൺഗ്രസിനെയും യുഡിഎഫിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്ന പ്രതിപക്ഷ നേതാവ്, ഇപ്പോൾ എല്ലാം തുറന്നു പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. പി വി അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് ഏകകണ്ഠമായി തീരുമാനമെടുത്തതാണെന്നും താൻ ഒറ്റയ്ക്ക് തീരുമാനിച്ചല്ല. എല്ലാവരും ചേർന്നെടുത്ത തീരുമാനമാണത്. ഇനി ആ വിഷയത്തിൽ ചോദ്യം വേണ്ട. എല്ലാ ദിവസവും ഒരേ ചോദ്യം ആവർത്തിക്കുന്നതിന് അർഥമുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...