പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി).
ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.
ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി.
നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്.
ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു.
ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.
എല്ലാ സർവകലാശാലകളും പുതിയ നിർദേശം നടപ്പാക്കണമെന്ന് യുജിസി ഉത്തരവില്‍ വ്യക്തമാക്കി.
ഈ പരിഷ്കാരത്തോടെ യുജിസി നെറ്റ് സകോർ ഗവേഷണത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറും.
പിഎച്ച്ഡി പ്രവേശനത്തിന് ഒന്നിലധികം ഒന്നിലധികം എന്‍ട്രസ് പരീക്ഷ എഴുതേണ്ട സാഹചര്യം ഇതുവരെയുണ്ടായിരുന്നു.
പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒറ്റ എന്‍ട്രസ് പരീക്ഷ മാനദണ്ഡമാക്കുന്നതിന്‍റെ ഭാഗമായാണ് നെറ്റ് മാനദണ്ഡമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം.
വര്‍ഷത്തില്‍ ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ടു തവണയാണ് നെറ്റ് പരീക്ഷ നടക്കുന്നത്.
പുതിയ പരിഷ്ക്കാരത്തോടെ സർവകലാശാലകൾ നേരിട്ട് നടത്തുന്ന പി എച്ച് ഡി എൻട്രൻസ് പരീക്ഷകൾ ഇല്ലാതെയാകുമെന്ന് അക്കാദമിക്ക് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.