തമിഴകത്തിന്റെ പ്രിയ ​ഗായിക ഉമ രമണൻ അന്തരിച്ചു

തമിഴകത്തിന്റെ പ്രിയ ​ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിൽ വീട്ടിൽ ഇന്നലെ(മെയ് 1) ആയിരുന്നു മരണം.

മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. ​ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ.

പ്രിയ ​ഗായികയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തുന്നുണ്ട്.

തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് ശബ്ദം നൽകിയ ആളാണ് ഉമ നാരായണൻ. ‌

1977ൽ ശ്രീകൃഷ്ണലീല എന്ന ​ഗാനത്തോടെയാണ് ഉമ പിന്നണി ​ഗാനരം​ഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ​ഗാനാലാപനം.


ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവർ പാടിയിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തിൽ ആറായിരത്തിലേറെ കച്ചേരികൾ ഉമ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ​ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ പാട്ടുകൾ ഇതിൽ ശ്രദ്ധേയമാണ്.

വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ​ഗാനമാണ് ഉമ അവസാനമായി പാടിയത്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...