മുൻകൂർ അനുമതി നൽകാതെ ഗവർണർ; സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം

നിയമസഭയിൽ നാളെ അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം. ബില്ലിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമതി നൽകിയില്ല. അതേസമയം സ്വകാര്യ സർവകലാശാല ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. കുസാറ്റ്, കെ ടി യു, മലയാളം സർവകലാശാല ഭേദഗതി ബില്ലിൽ ആണ് അനിശ്ചിതത്വം തുടരുന്നത്.സ്പീക്കറുടെ റൂളിംഗ് ഉണ്ടെങ്കിൽ സർക്കാരിന് ബിൽ അവതരിപ്പിക്കാം. ചാൻസിലറുടെ അധികാരം കുറക്കുന്ന ഭേദഗതിയിൽ ആണ് രാജ് ഭവൻ തീരുമാനം നീട്ടുന്നത്. സർവകലാശാല ഭേദഗതി ബിൽ മലയാളത്തിൽ ആയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. സ്വകാര്യ സര്‍വകലാശാല നിയമം, സര്‍വകലാശാല നിയമഭേദഗതി എന്നിങ്ങനെ രണ്ട് ബില്ലുകളാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. സ്പീക്കറുടെ റൂളിങ്ങിലൂടെ ബിൽ പാസാക്കിയാലും രാജ്ഭവന്റെ അംഗീകാരം ലഭിക്കണമെന്നില്ല.എട്ട് സര്‍വകലാശാലകളെ ബാധിക്കുന്നതാണ് ബില്ല്. വൈസ് ചാന്‍സിലര്‍ക്കും ഗവര്‍ണര്‍ക്കും അധികാര പരിധി വെട്ടുക്കുറക്കുന്നതും പ്രോ വൈസ് ചാന്‍സിലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രജിസ്ട്രാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭഭേദഗതികാളാണ് ബില്ലിലുള്ളത്. അതേസമയം സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി, കേരള സംസ്ഥാന സ്വകാര്യ സര്‍വ്വകലാശാലകള്‍ – സ്ഥാപനവും നിയന്ത്രണവും- എന്ന കരട് ബില്ല് നാളെ സഭയില്‍ ചര്‍ച്ച ചെയ്യും. ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം താമസക്കാരായ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. ബില്ല് സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

Leave a Reply

spot_img

Related articles

കുഞ്ഞ് മരിച്ച കേസ്; ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ

യു.എ.ഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരിയുടെ ശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഉത്തർ പ്രദേശിലെ ബാന്ദ സ്വദേശിയായ മുപ്പത്തിമൂന്നുകാരി ഷെഹ്സാദി ഖാനെയാണ്...

‘കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വേദനാജനകം’; രോഹിത്തിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്

രോഹിത് ശര്‍മ്മയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരവും അനാവശ്യവുമെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു. രോഹിത് മികച്ച കളിക്കാരനും...

പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ; സംഭവം വടകരയിൽ

വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17)...

കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; മുഖത്തും തലയ്ക്കും ചുണ്ടിനും ഗുരുതര പരുക്ക്

തിരുവനന്തപുരം കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മര്‍ദനമേറ്റത്. ബികോം വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍...