മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകനാഥ് ഷിന്‍ഡെയെ നിയോഗിച്ചുള്ള ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിയ്ക്ക് ഭരണ തുടര്‍ച്ച ലഭിക്കാന്‍ കാരണം ഏകനാഥ് ഷിന്‍ഡെ ആണ് എന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത് പറഞ്ഞു.
‘ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രിയായി തിരിച്ചെത്താന്‍ അദ്ദേഹം അര്‍ഹനാണ്. ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം അംഗീകരിക്കില്ല,’ സഞ്ജയ് ഷിര്‍സാത് വ്യക്തമാക്കി. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തങ്ങളുടെ ആവശ്യം എന്നും അത് നിറവേറ്റുകയാണെങ്കില്‍ ഒരു നല്ല സന്ദേശം ജനങ്ങളിലേക്ക് പോകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു