ഭൂമിക്കടിയില്‍ ശബ്ദം, പ്രകമ്പനം: പോത്തുകൽ പഞ്ചായത്തിൽ പരിശോധന നടത്തി ശാസ്ത്രജ്ഞര്‍

ഭൂമിക്കടിയില്‍നിന്ന് തുടര്‍ച്ചയായ ശബ്ദവും പ്രകമ്പനവും ഉണ്ടായ പോത്തുകല്‍ പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍.സി.ഇ.എസ്.എസ്) ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്കെത്തി. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനില്‍നിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ള പ്രകമ്പനങ്ങള്‍ പ്രദേശത്ത് റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.കാലപ്പഴക്കം ചെന്ന വിള്ളലുകളാണ് കെട്ടിടങ്ങള്‍ക്കുള്ളതെന്നും കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ച സംഘം, കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത രണ്ടുമൂന്നു മാസം പ്രദേശം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അറിയിച്ചു. ശേഷം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദുമായി കലക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തിയ ശാസ്ത്രജ്ഞര്‍, ധാരാളം കുഴല്‍ക്കിണറുകള്‍ ചെറിയ ചുറ്റളവില്‍ കാണപ്പെടുന്നതും ഇതില്‍ നിന്നുണ്ടാകുന്ന അമിത വെള്ളത്തിന്റെ ഉപയോഗമോ പാറകള്‍ തെന്നിമാറുന്നതോ ഇത്തരം ശബ്ദങ്ങള്‍ക്കും പ്രകമ്പനങ്ങള്‍ക്കും കാരണമാകാറുണ്ടെന്നും പുതുതായി പ്രകമ്പനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു

Leave a Reply

spot_img

Related articles

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം വിഷുവിന് ശേഷം

സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന...

ശലഭം പൂജയും സ്വിച്ച് ഓണും നടന്നു

ഷൂട്ടിംഗ് തീരും വരെ ലഹരിയും മദ്യപാനവും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് സിനിമ പ്രവർത്തകർക്ക് മാതൃകയായി ശലഭം എന്ന സിനിമ യുടെ പൂജയും സ്വിച്ച്...

‘മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്നല്ല, സർക്കാർ സംരക്ഷിക്കും’: വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം...

വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടും; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രിം കോടതിയിലേക്ക്

പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും...