കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടി പോയി. പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് ആണ് രക്ഷപ്പെട്ടത്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്. പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പ്രതി ചാടിപ്പോയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാണ് ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.

