വടകരയിൽ റോഡരികിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ 9 മണിയോടെയാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം വടകരയിൽ കണ്ടെത്തുന്നത്.
വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വഴിയാത്രക്കാരാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്.
വടകര പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
എങ്ങനെയാണ് സംഭവിച്ചതെന്നറിയാൻ സമീപത്തെ സി സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.