ഭാരത് മാതാകീ ജയ് മുദ്രാവാക്യം എല്ലാവരും ഏറ്റുവിളിക്കാത്തതാണ് ലേഖിയെ ചൊടിപ്പിച്ചത്. സദസിലിരിക്കുന്ന യുവതികളോട് ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നും ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നും മന്ത്രി പറഞ്ഞു.ജനുവരി 12 മുതൽ ഖേലോ ഇന്ത്യ, നെഹ്‌റു യുവകേന്ദ്ര, തപസ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺക്ലേവായിരുന്നു പരിപാടി. പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സദസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സദസിലുണ്ടായിരുന്ന എല്ലാവരും അത് ഏറ്റുവിളിക്കാന്‍ തയ്യാറായില്ല. അത് മന്ത്രിയെ ചൊടിപ്പിച്ചു. അതിനിടെ ഭാരത് മാതാ കീ ജയ് വിളിക്കാത്ത ഒരു യുവതിയെ ചൂണ്ടിക്കാണിച്ച് എന്താണ് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രയാസമെന്ന് മന്ത്രി ചോദിച്ചു. ഇതിന് പിന്നാലെ ഭാരതം നിങ്ങളുടെ അമ്മ അല്ലേ?. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകൂ എന്ന് മന്ത്രി പറയുകയും ചെയ്തു. തുടര്‍ന്ന് പത്തിലേറെ തവണ ഭാരത് മാതാ കീ ജയ് വിളിച്ച മന്ത്രി സദസിനെ കൊണ്ട് അത് വിളിപ്പിക്കുകയും ചെയ്തു.ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ മടി കാണിക്കുന്നവരാണ് പുതിയ തലമുറയെന്ന് മന്ത്രിക്ക് ശേഷം സംസാരിച്ച ആര്‍എസ്എസ് നേതാവ് നന്ദകുമാറും അഭിപ്രായപ്പെട്ടു. നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.