പാലക്കാട്ടെ സർക്കാർ സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വി.എച്ച്.പി പ്രവർത്തകരുടെ നടപടിക്കെതിരെ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രംഗത്ത്.സംഭവത്തില്‍ സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളില്‍ കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും കരോള്‍ നടത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു.ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള സർക്കാറിനോട് അഭ്യർഥിക്കുന്നു. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ പിന്തുണക്കുകയും ചെയ്യുന്നു. സർക്കാർ സ്കൂളില്‍ ക്രിസ്മസ് ആഘോഷമാകാം എന്ന കേരള സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സർക്കാർ സ്കൂളുകളില്‍ ആഘോഷിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ അതിനു അനുമതി നല്‍കണം. എല്ലാമതങ്ങളുടെയും ആഘോഷരീതി മനസിലാക്കാൻ കുട്ടികള്‍ക്ക് ഇതിലൂടെ സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.