എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ 2024 ലെ ബിരുദധാന ചടങ്ങ് ഒക്ടോബർ 22ന് നടത്തുമെന്ന് സർവകലാശാല അറിയിച്ചു. സാങ്കേതിക സർവകലാശാലയിൽ നിന്ന് 2024-ൽ ഗവേഷണ ബിരുദം (പി എച്ച്ഡി) ലഭിച്ച വിദ്യാർത്ഥികൾക്കും 2024-ൽ ബിടെക് ഓർണേഴ്സ്, ബി ആർക്ക്, ബി എച് എം സി ടി, എം ടെക്, എം ആർക്ക്, എം പ്ലാൻ, എം ബി എ, എം സി എ, എം സി എ (ഇന്റഗ്രേറ്റഡ്), എം സി എ എന്നീ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ചടങ്ങിൽ പങ്കെടുക്കാം. പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുവാൻ വിദ്യാർത്ഥികൾ സർവകലാശാല പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15, വൈകുന്നേരം 5 മണി വരെ. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.