ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് നിര്‍ദേശിച്ച്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയുടെ കാര്യം അവര്‍തന്നെ നോക്കിക്കോളുമെന്നും ട്രംപ് പറഞ്ഞു. ദോഹയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു ട്രംപിന്റെ പ്രതികരണം.എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ നിങ്ങളോട് വളരെ നല്ലരീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ അഞ്ഞൂറ് ബില്യണ്‍ ഡോളറാണ് കൊണ്ടുവരുന്നത്. എന്നാല്‍, നിങ്ങള്‍ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നിങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദനം നടത്തേണ്ടതില്ല. നിങ്ങള്‍ ഇന്ത്യയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ഉല്‍പാദനം നടത്താം. കാരണം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ കച്ചവടം നടത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്, ട്രംപ് പറഞ്ഞു.യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യാതൊരു തീരുവയും ഈടാക്കില്ലെന്ന് ഇന്ത്യ പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.ആപ്പിള്‍ തങ്ങളുടെ ഉല്‍പാദനം ചൈനയില്‍നിന്ന് മാറ്റാനും ഇന്ത്യയില്‍ കൂടുതല്‍ പ്ലാന്റുകള്‍ ആരംഭിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും ആപ്പിള്‍ തീരുമാനിച്ചിരുന്നു.തീരുവ യുഎസ് വന്‍തോതില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലായിരുന്നു ആപ്പിളിന്റെ ഈ നീക്കം. ഈ നീക്കത്തിനെതിരേയാണ് ട്രംപ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

‘പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍’; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി ബലൂച് നേതാവ്

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ 'പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍' എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും...

പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട്: കൊയിലാണ്ടിയിലെ ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; പണം തട്ടിയെന്ന് കേസ്

കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരാറുകാർക്ക് നൽകേണ്ട പണം തട്ടിയെടുത്തെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് വനിതാ ജീവനക്കാരെ സസ്പെൻഡ്...

അമ്മയുടെ ക്രൂരത! 10 വയസുകാരനെ പാത്രം ചൂടാക്കി പൊള്ളിച്ചു; ദിവസങ്ങൾക്ക് ശേഷം കാണാതായി; കേസെടുത്ത് പൊലീസ്

ഫോൺ വിളിക്കിടെ ശല്യം ചെയ്തതിന് അമ്മ മകന്റെ ദേഹം പൊള്ളിച്ചു. അമ്മയുടെ വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെ ചായപ്പാത്രം ചൂടാക്കി വയറ്റിൽ...

ലൈവ് സ്ട്രീമിങ്ങിനിടെ ഇൻഫ്ലുവൻസറെ വെടിവെച്ച് കൊലപ്പെടുത്തി, കൊലയാളി എത്തിയത് സമ്മാനം നൽകാനെന്ന വ്യാജേന

മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. 23കാരിയായ വലേറിയ മാർക്വേസാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ജാലിസ്കോയിലെ ബ്യൂട്ടി...