യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം.
കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. വെസ്റ്റ് വിർജീനിയയില്‍ ട്രംപിന് നാലു ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. വിർജിനിയ, ന്യൂഹാംപ്ഷെയർ എന്നീ സംസ്ഥാനങ്ങളില്‍ കമല ഹാരിസ് വിജയിച്ചു.
ഭാര്യ മെലാനിയ ട്രംപിനൊപ്പം ഫ്ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തിലാണ് ഡോണള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ വിജയം നേടുമെന്ന് ഉറപ്പാണെന്നാണ് വോട്ട് ചെയ്തശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടാനായാല്‍ കേവല ഭൂരിപക്ഷമാകും