പോലീസ് രേഖകളിൽ നിന്നും പൊതു അറിയിപ്പുകളിൽ നിന്നും ജാതി സംബന്ധമായ എല്ലാ പരാമർശങ്ങളും ഉടനടി നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

പോലീസ് രേഖകളിൽ നിന്നും പൊതു അറിയിപ്പുകളിൽ നിന്നും ജാതി സംബന്ധമായ എല്ലാ പരാമർശങ്ങളും ഉടനടി നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.ജാതി വിവേചനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്തുടനീളം നിരോധിച്ചിട്ടുണ്ട്. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. വാഹനങ്ങളിൽ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാൽ മോട്ടർ വാഹന നിയമപ്രകാരം പിഴ ഈടാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...