ബേപ്പൂരില്‍ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഇതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന് ശേഷം മാത്രമേ സ്ഥാനാർഥികളുടെ കാര്യത്തില്‍ ഉള്‍പ്പടെ തീരുമാനമെടുക്കുവെന്നും അദ്ദേഹം പറഞ്ഞു.എസ്.എൻ.ഡി.പിക്കും എൻ.എസ്.എസും യു.ഡി.എഫിനോട് എതിർപ്പില്ലെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. എന്നോടാണ് ഇരു സമുദായ സംഘടനകള്‍ക്കും എതിർപ്പ്. എൻ.എസി.എസിന് തന്നോടുള്ള എതിർപ്പിന്റെ കാരണമെന്താണെന്ന് അറിയില്ല. എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ തന്നെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചപ്പോഴും അതിനോട് അതേരീതിയില്‍ മറുപടി പറയാൻ താൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

