രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ.അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രാഹുൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ഒരു കോൺഗ്രസ് നേതാവ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്.പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രധാനപ്പെട്ട അംഗമാണ് വി.കെ ശ്രീകണ്ഠൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. രാഹുൽ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വന്ന പശ്ചാത്തലത്തിൽ ഏതെങ്കിലും തരത്തിലുള്ള അനുനയത്തിന് വേണ്ടിയാണോ കൂടിക്കാഴ്‌ചയെന്നും സംശയങ്ങളുണ്ട്.

