അടിമാലി താലൂക്ക് ആശുപത്രിയിൽ അനസതീഷ്യ ടെക്നീഷ്യൻ, ഇ സി ജി ടെക്നീഷ്യൻ, മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ, ഡയാലിസിസ് ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 1 ന് നടക്കും.
അനസതീഷ്യ ടെക്നീഷ്യൻ യോഗ്യത – എസ് എസ് എൽ സി, പ്ലസ്ടു വിത്ത് സയൻസ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ആന്റ് അനസ്തേഷ്യ ടെക്നോളജി (DOTAT)/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ടെക്നോളജി(DOTT), കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
ഇ സി ജി ടെക്നീഷ്യൻ- യോഗ്യത എസ് എൽ സി, പ്ലസ്ടു/വി എച്ച് എസ് ഇ (ഇസിജി ആന്റ് ഓഡിയോമെട്രിക് ടെക്നോളജി, ഡിപ്ലോമ (ബയോ |മെഡിക്കൽ എഞ്ചിനീയറിംഗ്/കാർഡിയോവാസ്കുലാർ ടെക്നോളജി/കാർഡിയാക് ലബോറട്ടറി ടെക്നോളജി), ബി എസ് സി/ബി ടെക് (ബയോമെഡിക്കൽ ടെക്നോളജി), /ബി സി വി റ്റി, കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
മെഡിക്കൽ റിക്കാർഡ് ലൈബ്രേറിയൻ- യോഗ്യത എസ് എസ് എസ് എൽ സി, പ്ലസ്ടു, ഡിപ്ലോമ ഇൻ മെഡിക്കൽ റിക്കോഡ് സയൻസ്.
ഡയാലിസിസ് ടെക്നീഷ്യൻ- യോഗ്യത എസ് എസ് എൽ സി, പ്ലസ്ടു, കേരളാ ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ- യോഗ്യത എസ് എസ് എൽ സി, പ്ലപ്ലസ്ടു, ബി എസ് സി, എം എൽ റ്റി/ഡിപ്ലോമ ഇൻ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്, കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
ഇന്റർവ്യൂവിന് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതം അടിമാലി താലൂക്ക് ആശുപത്രി ഓഫീസിലാണ് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0486422670