ആസ്വാദക ഹൃദയത്തിൽ വീണ്ടും വാനമ്പാടി; കെ.എസ് ചിത്രയുടെ കമ്മ്യൂണിസ്റ്റ് പച്ചയിലെ ആദ്യ ഗാനം പുറത്തിറങ്ങി

മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത ചിത്രത്തിലെ ‘അരികിലായി’ എന്നു തുടങ്ങുന്ന നിഷാദ് അഹമ്മദി​ന്റെ വരികൾക്ക് ശ്രീഹരി കെ നായരാണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്.വൈറസ്, തമാശ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സക്കരിയ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥ ആഷിഫ് കക്കോടിയാണ്. ഫീൽ ​ഗുഡ് സറ്റയറിക്കൽ സിനിമയായ കമ്മ്യൂണിസ്റ്റ് പച്ച ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ സൽവാൻ ആണ് നിർമിച്ചിരിക്കുന്നത്. സക്കരിയയെ കൂടാതെ അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരാണ് ​മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...

ഇതൊരു വെറും ഫോട്ടോയല്ല, സുഹൃത്തുക്കളേ

കാർട്ടൂണിസ്റ്റും പ്രസാധാകനുമായ അനിൽ വേഗ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിൻ്റെ പബ്ളിക്കേഷനായ ഡോൺ ബുക്സ് വഴി 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്...