പല ഡയലോഗുകളും നിവിനെ തന്നെ ട്രോളുന്ന രീതിയിൽ ആയിരുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച വിജയമാണ് നേടിയത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കൈയ്യടി നേടിയ വേഷമായിരുന്നു നിവിന്‍ പോളിയുടെ നിതിന്‍ മോളി എന്ന വേഷം.

ഒരു സിനിമ താരമായി എത്തുന്ന നിവിന്‍റെ കഥാപാത്രം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

ചിത്രത്തില്‍ ഈ കഥാപാത്രത്തിന്‍റെ പല ഡയലോഗുകളും നിവിനെ തന്നെ ട്രോളുന്ന രീതിയിലും നിവിന്‍റെ അവസ്ഥ പറയുന്ന രീതിയിലുമാണ് എന്നും സംസാരം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പ്രതികരിക്കുകയാണ് നിവിന്‍.

നിവിന്‍റെ മെയ് 1ന് റിലീസാകുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലാണ് നിവിന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

‘ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എനിക്ക് നല്‍കിയ ഡയലോഗുകളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു.

ഈ ഡയലോഗുകളോട് എങ്ങനെ ജനം പെരുമാറുമെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ വിനീതിന്‍റെ ഉറപ്പ് ഞാന്‍ വാങ്ങിയിരുന്നു.

എങ്കിലും ഷൂട്ടിംഗ് സമയത്തും ഞാന്‍ ഇത് വിനീതിനോട് വീണ്ടും ഇത് ചോദിച്ചു. അതും കൂടാതെ ഒന്നു രണ്ടുപേരെക്കൊണ്ടും ചോദിപ്പിച്ചു.

എന്നാല്‍ എന്നെ വിശ്വസിക്കൂ, ആത്മവിശ്വാസത്തോടെ ഇരിക്കൂ എന്നാണ് വിനീത് പറഞ്ഞത്. അതിനാല്‍ ഞാന്‍ ആ ഡയലോഗുകളില്‍ വിശ്വസിച്ചു.

വിനീതിനെ എനിക്ക് വിശ്വസമായിരുന്നു” – നിവിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

തീയറ്ററില്‍ മികച്ച പ്രതികരണമാണ് നിവിന്‍ പോളിയുടെ റോളിന് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്സോഫീസില്‍ മികച്ച വിജയം നേടിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

‘ഓഫ് റോഡ് “വീഡിയോ ഗാനം പുറത്ത്

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "...

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്...

ആഷിഖ് അബുവിന്റെ “റൈഫിൾ ക്ലബ് “ട്രെയിലർ പുറത്ത്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ...

“റേച്ചൽ “ജനുവരി 10ന്

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ്...