‘വര്‍ഷങ്ങള്‍ക്ക് ശേഷം’ വൻ ഹിറ്റിലേക്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ആളുകളിലേക്ക് എത്തിച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ആളുകൾ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രം ഏറ്റെടുത്തത്.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ഇപ്പോൾ ഞെട്ടിക്കുന്ന കുതിപ്പാണ്.

കുറെ നാളുകൾക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്റെ ഈ ഏറ്റവും പുതിയ ചിത്രം വൈറൽ ആകുന്നത്.

ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ പ്രണവ് മോഹൻലാലിന്റെയും ധ്യാൻ ശ്രീനിവാസന്റെയും വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തിയിരുന്നു.

ഇപ്പോൾ, വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ലൈഫ്‍ടൈം കളക്ഷനും മറികടന്നിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

നിവിൻ പോളിയും നിറഞ്ഞാടുന്ന ചിത്രമാണ് ഇത്.

ധ്യാനും നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം സൗഹൃദത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ഒന്നാണ് എന്നു വേണം പറയാൻ.

പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്.

ഒപ്പം വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ട്.

Leave a Reply

spot_img

Related articles

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...