രാഷ്ട്രീയ അഭിമുഖങ്ങളുടെ സമാഹാരം ‘വര്‍ത്തമാനത്തിന്റെ ഭാവി’ ജൂലൈ 20 ന് എം. എ ബേബി പ്രകാശനം ചെയ്യും

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ അഭിമുഖങ്ങളുടെ സമാഹാരം ‘വര്‍ത്തമാനത്തിന്റെ ഭാവി’ ജൂലൈ 20 ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ഭാരത് ഭവന്‍ ഓഡിറ്റോറിയത്തില്‍ മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം. എ ബേബി മുന്‍ ഡിജിപി എ.ഹേമചന്ദ്രനു നല്‍കി  പ്രകാശനം ചെയ്യും. സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം പി.എസ്.റംഷാദ് തയ്യാറാക്കിയ രാഷ്ട്രീയ അഭിമുഖങ്ങള്‍ സമാഹരിച്ചാണ് മീഡിയ അക്കാദമി പുസ്തകമാക്കിയിരിക്കുന്നത്.

വി കെ പ്രശാന്ത് എംഎല്‍എ മുഖ്യാതിഥിയാകും. മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥി ആയിരിക്കും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ സ്വാഗതം ആശംസിക്കും. ഗ്രന്ഥകര്‍ത്താവ് പി എസ് റംഷാദ് മറുപടിപ്രസംഗം നടത്തും. കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ബ്യൂറോ ചീഫ് അനില്‍ എസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി അനുപമ.ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ജേര്‍ണലിസം കോഴ്‌സുകളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മേളനത്തില്‍ സമ്മാനിക്കും.

Leave a Reply

spot_img

Related articles

വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി

എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശത്തെ ഒരു സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ...

പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.വിവിധ ജില്ലകളിൽ...

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.ജയിലിൽനിന്ന് ഇറങ്ങിയ ശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്‌തു....

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...