വട്ടവടയിലെ ചെക്ക് ഡാം ജൽജീവൻ മിഷൻ പദ്ധതിയിലൂടെ വെള്ളം കിട്ടുമെന്ന് തമിഴ്‌നാടിനെ ബോധ്യപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിൻ.
1305 എംഎൽഡി വെള്ളം മാത്രമേ ചെക്ക് ഡാമിൽ സംഭരിക്കാനാവൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അധികമായെത്തുന്ന വെള്ളം ഡാമിലൂടെ പുറത്തേക്ക് ഒഴുകും.
വട്ടവടയിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് എതിരെ തമിഴ്നാട് പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം നടത്തിയത്.
വളരെ ചുരുങ്ങിയ തോതിലുള്ള വെള്ളം മാത്രമാണ് സംഭരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
അവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.
മുല്ലപ്പെരിയാർ പുതിയ ഡാമിനായുള്ള പാരിസ്‌ഥിതീക അനുമതിക്കായടക്കം തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് കേരളത്തിൻ്റെ ആശങ്ക.
തമിഴ്നാടിന് വെള്ളം കൊടുക്കേണ്ട എന്നൊരു നിലപാട് കേരളത്തിന് ഇല്ല.
എന്തായാലും, അവര്‍ക്കാവശ്യമായ ജലലഭ്യത ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതത്വത്തിന് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി നിരസിക്കില്ലെന്നാണ് കരുതുന്നത് എന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.