കടകംപള്ളി സുരേന്ദ്രനെതിരെ വി ഡി സതീശൻ

ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ അന്നത്തെ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രനും ദേവസ്വം ബോർഡിനുമെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദ്വാരപാലക ശില്പം വിൽക്കാൻ കടകംപള്ളി കൂട്ടുനിന്നുവെന്നും ഏത് കോടീശ്വരനാണ് വിറ്റത് എന്ന് വെളിപ്പെടുത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ശബരിമലയിലെ ദ്വാരപാലക ശില്പം കോടീശ്വരന്മാർക്ക് വിറ്റ്, സ്വർണം മോഷ്ടിച്ച്, സ്വർണം ചെമ്പാക്കി മാറ്റിയ രാസവിദ്യ പ്രയോഗിച്ചിട്ടും ഇതുവരെ ചുണ്ടനക്കാത്ത മുഖ്യമന്ത്രി ഇന്നാണ് സഭയിൽ സംസാരിക്കുന്നത്.കൊള്ളക്കാർക്ക് സഹായകരമായ രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.ദ്വാരപാലകശില്പം കോടീശ്വരന്മാർക്ക് കൊടുത്തുവെന്ന് മാത്രമല്ല, വാതിലും കട്ടിളപ്പടിയും അടക്കം അടിച്ചു മാറ്റിയിരിക്കുകയാണ്.ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്പം വിറ്റിരിക്കുന്നത് എന്ന് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാം. ഏത് കോടീശ്വരന്റെ കൈയിലാണ് ഈ ദ്വാരപാലക ശില്പം എന്ന് പറയാൻ സിപിഎമ്മും കടകംപള്ളി സുരേന്ദ്രനും തയ്യാറാകണമെന്ന് സതീശൻ പറഞ്ഞു

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...