കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ വി ഡി സതീശന്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തിയ പി പി ദിവ്യയെ യാത്രയയപ്പ് സമ്മേളനത്തില്‍ നിന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിലക്കണമായിരുന്നു. ജില്ലാ കലക്ടര്‍ക്കും ഇതില്‍ പങ്കുണ്ട്. അദ്ദേഹം നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ കടന്നു വന്നപ്പോള്‍, സോറി മാഡം ഇതു ഞങ്ങളുടെ ഡൊമസ്റ്റിക് പ്രോഗ്രാം ആണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാള്‍ക്കുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞു.

പി പി ദിവ്യ അടുത്തിരുന്ന് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട് പോകുന്ന ഉദ്യോഗസ്ഥനെക്കുറിച്ച്‌ മോശമായി സംസാരിക്കുമ്പോള്‍, ദയവുചെയ്ത് നിങ്ങള്‍ ഇതു നിര്‍ത്തണം, ഇത് അതിനുള്ള വേദിയല്ല എന്ന് കലക്ടര്‍ പറയണമായിരുന്നു. രാവിലെ നിശ്ചയിച്ച പരിപാടി എന്തിനാണ് കലക്ടര്‍ ഉച്ചയ്ക്കു ശേഷത്തേക്ക് മാറ്റിയത്. ആരാണ്, പാര്‍ട്ടിയുടെ ഏത് നേതാവാണ് ഇതിനുവേണ്ടി ഇടപെട്ടത്. കലക്ടര്‍ നടത്തിയതും ശരിയായ കാര്യമല്ല എന്നും വിഡി സതീശന്‍ പറഞ്ഞു.

ദിവ്യക്കെതിരെ സിപിഎം ഇപ്പോള്‍ നടപടി സ്വീകരിച്ചത് തെരഞ്ഞെടുപ്പ് കാലം ആയതു കൊണ്ടാണ്. ദിവ്യയെ നീക്കം ചെയ്തതുകൊണ്ട് പോകുന്ന കാര്യമല്ല ഇത്. ഇവര്‍ ചെയ്തതിനേക്കാള്‍ വലിയ ക്രൂരത സിപിഎം ചെയ്തു. എഡിഎമ്മിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടി, അപകടകരമായ ശ്രമം നടത്തി. വിവരം അറിഞ്ഞപ്പോള്‍ തന്നെ പത്തനംതിട്ടയിലേയും കണ്ണൂരിലേയും ഞങ്ങളുടെ എന്‍ജിഒ അസോസിയേഷന്‍ നേതാക്കളെ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞത് നവീന്‍ നമ്മുടെ കൂടെയുള്ള ആളല്ല, അദ്ദേഹം സിപിഎം പാര്‍ട്ടി കുടുംബമാണ്. പക്ഷെ അഴിമതിക്കാരനാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ലെന്നാണ് ഞങ്ങളുടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞത്.

പാര്‍ട്ടി നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ആളോട് പോലും നീതി കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. എഡിഎം നവീന്‍ബാബു, സംരഭകനില്‍ നിന്ന് 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന കഥ സിപിഎം ഉണ്ടാക്കിയതാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണം. ദിവ്യയെ രക്ഷിക്കാന്‍ വേണ്ടി, മരിച്ച എഡിഎമ്മിനെതിരെ വ്യാജരേഖ കെട്ടിച്ചമച്ച ആളുകളെക്കുറിച്ചു കൂടി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...