കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന വാർത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചർച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ പുനഃസംഘടനക്കുള്ള തീരുമാനമെടുത്തെന്നാണ് വാർത്ത.അത്തരമൊരു കാര്യം ഉണ്ടായിട്ടില്ല. നേതാക്കളെ മറികടന്ന് ഹൈക്കമാൻഡ് പുനഃസംഘടന നടത്തുമെന്നാണ് വാർത്തയെന്നും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉചിതമായ സമയത്ത് നേതൃത്വം അതേക്കുറിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.ദേശീയപാതയിലെ തകർച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും വി ഡി സതീശൻ മറുപടി നൽകി.