കോണ്‍ഗ്രസ്സിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച് വി ഡി സതീശന്‍.ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.
തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പിന്‍വലിക്കില്ല. അന്‍വര്‍ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നു പ്രഖ്യാപിച്ച് അന്‍വറിന്റെ ഉപാധികള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
അന്‍വറിന്റെ ഡി എം കെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യു ഡി എഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കെ പി സി സി യോഗത്തില്‍ പേര് പോലും പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന്‍. സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ അന്‍വറിനോട് പറഞ്ഞിരുന്നു. ഇനി പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയും യു ഡി എഫ് നടത്തില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.