മസാല ബോണ്ട് ഇടപാടില്‍ ഗുരുതരമായ അഴിമതി നടന്നുവെന്ന് വി ഡി സതീശൻ

കിഫ്‌ബി മസാല ബോണ്ട് ഇടപാടില്‍ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മസാല ബോണ്ട് ഇടപാടില്‍ സംസ്ഥാനത്തിന് വലിയ ധനനഷ്ടമുണ്ടായെന്ന് സതീശൻ പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായി. മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തു. മുൻ മന്ത്രി തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആർക്കും മണിയടിക്കാം. നടന്നത് പി ആർ സ്റ്റണ്ടാണ്. മുഖ്യമന്ത്രി മണിയടിക്കാൻ പോകുന്നതിന് മുൻപ് സംസ്ഥാനം സോവറിംഗ് ഗ്യാരന്റി നല്‍കിയതിനെക്കുറിച്ച്‌ ആലോചിക്കണം. എന്തായിരുന്നു അന്ന് പിആർ സ്റ്റണ്ട്. ഇപ്പോള്‍ പറയുവാ ഒരു ബന്ധവുമില്ലെന്ന്.

ഏതാ കിഫ്ബി എന്ന് ചോദിക്കാത്തത് ഭാഗ്യം. ഒഴിഞ്ഞു മാറിയാല്‍ വലിയ തമാശയാകും. മലയാളികളെ ഇങ്ങനെ ചിരിപ്പിക്കരുത്. കരുവന്നൂരിലും സമാനസംഭവം നടന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുൻപായി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത് .സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പേടിപ്പിക്കുന്നതിനുവേണ്ടിയാണ്, അല്ലാതെ ഇഡി കൂടുതല്‍ ഒന്നും ചെയ്യില്ല. കേരളത്തില്‍ ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ള ഒരു ഭയപ്പെടുത്തലാണ് ഈ നോട്ടീസ്’- വിഡി സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...